പാനൂർ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

പാനൂർ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി
Dec 14, 2025 10:04 AM | By sukanya

കണ്ണൂർ : പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടക്കൻ കേരളത്തിലടക്കം സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ട കാഴ്ചയാണ് ഇന്നലെ കണ്ടത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.

കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും എൽഡിഎഫ് പ്രവർത്തകരെ എത്രമാത്രം ഉലയ്ക്കുന്നു എന്നതിന്റെ തെളിവായിരുന്നു വിവിധ ജില്ലകളിൽ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങൾ. ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂർ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി.ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സിപിഎം കോൺഗ്രസ്‌ സംഘർഷമുണ്ടായി. ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയായിരുന്നു പിന്നീട് ആക്രമണം. പൊലീസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു.

കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകർ കോണ്‍ഗ്രസുകാരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ബത്തേരിയിലുണ്ടായ ആക്രമണത്തിൽ സ്ഥാനാർത്ഥിക്ക് അടക്കം പരിക്കേറ്റു. സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതായും കമ്പി വടികൾ ഉപയോഗിച്ച് ആക്രമിച്ചതായും യുഡിഎഫ് പ്രവർത്തകർ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

Panoor

Next TV

Related Stories
പി ഇന്ദിരയോ ശ്രീജ മഠത്തിലോ? ആരാകും കണ്ണൂരിന്റെ മേയര്‍? നിര്‍ണായകമാകുക കെ സുധാകരന്റെ തീരുമാനം; ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഉറപ്പിച്ച് ലീഗ് നേതാവ്

Dec 14, 2025 03:15 PM

പി ഇന്ദിരയോ ശ്രീജ മഠത്തിലോ? ആരാകും കണ്ണൂരിന്റെ മേയര്‍? നിര്‍ണായകമാകുക കെ സുധാകരന്റെ തീരുമാനം; ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഉറപ്പിച്ച് ലീഗ് നേതാവ്

പി ഇന്ദിരയോ ശ്രീജ മഠത്തിലോ? ആരാകും കണ്ണൂരിന്റെ മേയര്‍? നിര്‍ണായകമാകുക കെ സുധാകരന്റെ തീരുമാനം; ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഉറപ്പിച്ച് ലീഗ്...

Read More >>
‘മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ല’; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിമർശനം

Dec 14, 2025 03:08 PM

‘മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ല’; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിമർശനം

‘മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ല’; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്...

Read More >>
സ്വര്‍ണ്ണക്കൊള്ള തിരിച്ചടിച്ചു, അയ്യപ്പ സംഗമം ഫലം കണ്ടില്ല; പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഐഎം

Dec 14, 2025 02:52 PM

സ്വര്‍ണ്ണക്കൊള്ള തിരിച്ചടിച്ചു, അയ്യപ്പ സംഗമം ഫലം കണ്ടില്ല; പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഐഎം

സ്വര്‍ണ്ണക്കൊള്ള തിരിച്ചടിച്ചു, അയ്യപ്പ സംഗമം ഫലം കണ്ടില്ല; പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത്...

Read More >>
പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

Dec 14, 2025 02:18 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച്...

Read More >>
‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ

Dec 14, 2025 02:06 PM

‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ

‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ...

Read More >>
വോട്ടർമാരെ അധിക്ഷേപിക്കുന്ന പ്രതികരണം: പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം മണി

Dec 14, 2025 01:52 PM

വോട്ടർമാരെ അധിക്ഷേപിക്കുന്ന പ്രതികരണം: പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം മണി

വോട്ടർമാരെ അധിക്ഷേപിക്കുന്ന പ്രതികരണം: പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം...

Read More >>
Top Stories

News Roundup