കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍ മേയാറാകാന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി ഇന്ദിരയും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിര്‍ ഡെപ്യൂട്ടി മേയറാകും. മേയറെ ഉടന്‍ തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനില്‍ കഴിഞ്ഞ മൂന്ന് തവണയും ജയിച്ച ഡെപ്യൂട്ടി മേയര്‍ പി ഇന്ദിരയ്ക്കാണ് മേയര്‍ സ്ഥാനത്തേയ്ക്ക് പ്രഥമ പരിഗണന. പയ്യാമ്പലം ഡിവിഷനില്‍ വിമതശല്യം മറികടന്ന് 49 വോട്ടിനാണ് ഇന്ദിര ജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ പ്രവര്‍ത്തി പരിചയം ഇന്ദിരയ്ക്ക് ബോണസ് ആകും.
മേയര്‍ പദവിയില്‍ പുതിയ മുഖത്തെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ശ്രീജ മഠത്തിലിന് ആകും കൂടുതല്‍ സാധ്യത. 38 വോട്ടിനാണ് മുണ്ടയാട് ഡിവിഷനില്‍ ശ്രീജ ജയിച്ചുകയറിയത്. കെ സുധാകരന്‍ എം പി യുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
മുസ്ലിം ലീഗിന് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. കോണ്‍ഗ്രസുമായി വച്ചുമാറിയ വാരം ഡിവിഷനില്‍ വിമതനെയുള്‍പ്പടെ തോല്‍പ്പിച്ച മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് കെ പി താഹിര്‍ ഡെപ്യൂട്ടി മേയര്‍ ആകും.
Kannurmayar








































