കണ്ണൂർ: പാനൂർ അക്കാനിശ്ശേരിയിൽ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം. അക്കാനിശ്ശേരി സ്വദേശികളായ അക്ഷയ്, അദ്വൈത് എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
സിപിഎമ്മിന്റെ പ്രകടനത്തിനു സമീപത്തുകൂടി ബൈക്കിൽ പോവുകയായിരുന്ന പ്രവർത്തകരെയാണ് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിർത്തി സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നു. കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ പ്രതി അച്ചാരുപറമ്പത്ത് പ്രദീപന്റെ നേതൃത്വത്തിൽ ആയിരുന്നു അക്രമണമുണ്ടായത്. പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kannur






































