‘ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ; നമ്മുടെ വോട്ടുകൾ മോഷ്ടിച്ചു; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും’; പ്രിയങ്ക ​ഗാന്ധി

‘ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ; നമ്മുടെ വോട്ടുകൾ മോഷ്ടിച്ചു; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും’; പ്രിയങ്ക ​ഗാന്ധി
Dec 14, 2025 05:23 PM | By Remya Raveendran

ഡൽഹി :   വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രിയങ്ക പ്രസം​ഗം ആരംഭിച്ചത്. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയിൽ ഇരുന്നു കേൾക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ൽഹി രാംലീല മൈതാനിയിലാണ് കോൺഗ്രസിന്റെ മഹാറാലി നടക്കുന്നത്.

ജനങ്ങൾ ബിജെപിയിൽ അസംതൃപ്തരാണ്. ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക്‌ ജയിക്കാനാകില്ല. പാർലമെന്റിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാർലമെന്റിൽ ചർച്ച ചെയ്യണമെങ്കിൽ ആദ്യം രാഷ്ട്ര ഗീതം ചർച്ച ചെയ്യണമെന്നാണ് സർക്കാർ പറയുന്നതെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രിയങ്ക ​​ഗാന്ധി വ്യക്തമാക്കി.

ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിർമ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം കൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഹരിയാനയിലെ മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള രാഹുൽഗാന്ധി പുറത്ത് കൊണ്ടുവന്നു. രാഹുൽഗാന്ധി ബിഹാറിൽ എസ്ഐആറിനെതിരെ യാത്ര നടത്തി. കേന്ദ്രസർക്കാരിന് വോട്ട് കൊള്ള ചർച്ച ചെയ്യാൻ ധൈര്യമില്ലെന്ന് പ്രിയങ്ക ​ഗാന്ധി വിമർശിച്ചു. ബാലറ്റ് വോട്ടിംഗിൽ മത്സരിച്ചാൽ ഒരിക്കൽ പോലും ബിജെപി വിജയിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ​ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്മാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷന്മാരുടെ പേരുകൾ ഒരിക്കൽ മറക്കരുത്. ഇവർ ഒരു നാൾ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകൾ ഇവർ മോഷ്ടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Priyankagandhi

Next TV

Related Stories
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

Feb 15, 2026 03:14 PM

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന്...

Read More >>
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

Feb 15, 2026 03:03 PM

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

Read More >>
‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

Feb 15, 2026 02:58 PM

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത്...

Read More >>
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

Feb 15, 2026 02:34 PM

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന്...

Read More >>
മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

Feb 15, 2026 02:26 PM

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;...

Read More >>
ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

Feb 15, 2026 02:11 PM

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്...

Read More >>
Top Stories