തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ.സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രതികരണം. ‘Not an inch back’ എന്ന് ആര്യാ രാജേന്ദ്രന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആര്യയ്‌ക്കെതിരെ പാർട്ടിയ്ക്കകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 40 ത് വർഷത്തിലധികമായി ഇടത് കോട്ടയെന്ന് വിശ്വസിച്ചിരുന്ന തിരുവനന്തപുരം നഗരസഭ 50 സീറ്റുകളോടെ കൈപ്പിടിയിൽ ഒതുക്കുന്നത്.
ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്യയെ വിമർശിച്ചുകൊണ്ട് മുൻ കൗൺസിലർ ഗായത്രി ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Aaryarajendran






































