തിരുവനന്തപുരം : കേസുമായി ഒരു ബന്ധവുമില്ലെന്ന് പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്. നാല് തവണ പോലീസിന് മൊഴി നൽകിയിരുന്നു. ബസ്സിലെ ഡ്രൈവർ എന്ന രീതിയിൽ പൾസർ സുനിയെ അറിയാം. നിലവിൽ എന്തുകൊണ്ടാണ് പേര് ഉയർന്ന് വന്നത് എന്ന് അറിയില്ല. ഫോൺ കൈമാറിയിട്ടുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരെന്ന ചോദ്യവുമായി വിചാരണ കോടതി രംഗത്തെത്തിയിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളും വന്നിരുന്നു. നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇവരെ കേസിൽ സാക്ഷിയാക്കുകയോ ഫോണിൻ്റെ വിശദാംശങ്ങൾ ഹാജരാക്കുകയോ ചെയ്തില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു.
Palsuresuni







































