പേരാവൂർ : പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് ഡ്രൈവറായിരിക്കെ അന്തരിച്ച ഉത്തമൻ മൂലയിൽ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാവൂർ റെയിഞ്ചിൽ അനുസ്മരണ യോഗം നടത്തി.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ അധ്യക്ഷത വഹിച്ചു. കെ എസ് ഇ എസ് എ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം സി വിനോദ് കുമാർ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. പി എസ് ശിവദാസൻ സ്വാഗതവും ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ വിനോദ് ടി ഒ നന്ദിയും പറഞ്ഞു.
Uthamananusmaranam







































