കേളകം: കേളകം പഞ്ചായത്ത് പ്രസിഡണ്ടായി ലിസി ജോസഫിനെയും, വൈസ് പ്രസിഡണ്ടായി അഡ്വ.ബിജു ചാക്കോ പൊരുമത്തറയെയും കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാമനിർദ്ദേശം ചെയ്തു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായി അബ്ദുൾ സലാം, ഷിജി സുരേന്ദ്രൻ, സുനിത രാജു വാത്യാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.ഡിസംബർ 21 ഞായറാഴ്ച പുതിയ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാർകുളം, ഡി.സി.സി അംഗം വർഗ്ഗീസ് ജോസഫ് നടപ്പുറം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ജോസഫ്,കെ.എസ്.എസ്. പി.എ മണ്ഡലം പ്രസിഡൻ്റ് സണ്ണി പേഴുംകാട്ടിൽ,കബീർ പുത്തൻപുര, ഡോ.ജോർജ്ജ് തുരുത്തിക്കാട്ടിൽ,വിമൽ കൊച്ചുപുര, എന്നിവർ പ്രസംഗിച്ചു.
Kelakam















_(5).jpeg)
.jpeg)



















