കണ്ണൂർ : കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പൂമരം ചിത്ര പ്രദർശനവും,നഴ്സറി കലോത്സവവും സംഘടിപ്പിച്ചു.
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കുട്ടികൾ വരച്ച മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ചിത്ര പ്രദർശനമാണ് നടന്നത്. കേരളത്തിൽ തന്നെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഇത്രയും വലിയ ചിത്രപ്രദർനം ഇത് ആദ്യമാണ്. ഈ വർഷത്തെ പൂമരംചിത്രോത്സവത്തിൽ നൂറുകണക്കിന് മത്സരാർത്ഥികളാണ് പങ്കെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത മൂന്നുറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രകാരിയും ഭിന്നശേഷിക്കാരിയുമായ ആയിശ മസ്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ. രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു.ഡോ. ബാബു പണ്ണേരി, പ്രേമാനന്ദൻ ചമ്പാട് ,വി ഡി.ബിന്റോ . ഗൗരി ടീച്ചർ. ലെസ്സി വിജയൻ. സഞ്ജന രാജീവ്, ഷാഹിറ ജാഫർ, രേഖ സജയ് , പ്രിയ.സി , ഷാജി കാട്യത്ത്, തുടങ്ങിയവർ പങ്കെടുത്തു. ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.
Drawingexhibition





































