ഇരിട്ടി : മലയോര മേഖല കേന്ദ്രീകരിച്ച് വർഷങ്ങളായി പാൻ മസാല വില്പന നടത്തിയ തമിഴ്ന്നാട് കന്യാകുമാരി സ്വദേശി പുഷപരാജ് (52) പോലീസ് പിടിയിൽ . തേൻ വ്യപാരം നടത്തിവന്ന പ്രതിയുടെ വെമ്പുഴച്ചാലിലെ വാടക വീട്ടിൽ നിന്നും ഇരിട്ടി, കരിക്കോട്ടക്കരി പോലീസിന്റെ സംയുക്ത പരിശോധനയിലാണ് 31 ചാക്ക് പാൻ മസാല പിടികൂടിയത് . തേനീച്ച കൃഷിയുടെ മറവിൽ ആയിരുന്നു നിരോധിത പാൻമസാല കച്ചവടം പുലർച്ചെ 5 മണിമുതൽ മുതൽ ചില്ലറ വില്പന കേന്ദ്രങ്ങളിൽ പാൻമസാലകൾ പ്രതി എത്തിച്ചു നൽകും . കഴിഞ്ഞ ദിവസം വള്ളിത്തോട് മേഖലയിൽ വെച്ച് രണ്ട് ചാക്ക് പാൻ മസാലയുമായി പ്രതി പിടിയിൽ ആയതോടെയാണ് വാടക വീട് കേന്ദ്രീകരിച്ച പാൻ മസാല കച്ചവടം പോലീസ് കണ്ടെത്തിയത് . 27 ചാക്കിൽ അധികംനിരോധിത പുകയില ഉല്പന്നമായ ഹാൻസും , 2 ചാക്ക് കൂൾ ലിപ്സുമാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത് . ഇരിട്ടി എസ് ഐ കെ. ഷറഫുദീന്റെ നേതൃത്വത്തിലുള്ളപരിശോധനയിൽ കരിക്കോട്ടക്കരി എസ് ഐമാരായ സുനിൽ വാളയങ്ങാടൻ ,പ്രശാന്ത് , എ എസ് ഐ ശ്രീജിത്ത് , സി പി ഒമാരായ ശ്രീലേഷ് , ശ്രീനാദ് ഇരിട്ടി സ്റ്റേഷൻ എസ് സി പി ഒ ഷിഹാബുദീൻ, സിപിഒ ആദർശ് , ഇരിട്ടി ഡി എസ് പിയുടെ സ്പഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഷിജോയി ,രതീഷ് കണ്ണൂർ റൂറൽ എസ് പി യുടെ ലഹരി വിരുദ്ധ സംഘത്തിലെ അംഗങ്ങളും പങ്കെടുത്തു .
Panmasalahunt





































