അടക്കത്തോട് : കടബാധ്യത കൊണ്ട് പൊറുതിമുട്ടി സ്വന്തം വീടും സ്വത്തുക്കളും വിൽക്കാൻ കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നിശ്ചയിച്ച കേളകം അടക്കത്തോട്ടിലെ കാട്ടുപാലത്ത് ബെന്നിക്കെതിരെ കേളകം പോലീസ് കേസെടുത്തു. ഡിസംബർ 20ന് ആയിരുന്നു കൂപ്പണിന്റെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോട്ടറി വകുപ്പിന്റെ പരാതിയെ തുടർന്നാണ് എന്ന് കാരണം പറഞ്ഞ് നറുക്കെടുപ്പിനുള്ള സാമഗ്രികളും കൂപ്പണുകളും കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായാണ് ബെന്നി കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയതെന്നും നറുക്കെടുപ്പ് നടത്തുന്നതെന്നും ആരോപിച്ച് ആണ് ലോട്ടറി വകുപ്പ് കണ്ണൂർ എസ്പിക്ക് നിർദ്ദേശം കൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഒരു വർഷമായി കൂപ്പണുകൾ അച്ചടിച്ച് വിൽപന നടത്തി വരികയായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരുതടസവും പറഞ്ഞിരുന്നില്ല. 1500 രൂപയാണ് കൂപ്പണിൻ്റെ വില നിശ്ചയിച്ചിരുന്നത്. മേയ് മാസത്തിൽ നറുക്കെടുപ്പ് നടത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ കൂപ്പണുകൾ ആവശ്യത്തിനു വിറ്റു പോകാത്തതിനാൽ പലതവണ നറുക്കെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ഒടുവിൽ പല സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് കൂപ്പൺ വില്പന പൂർത്തിയാക്കിയത്.
Adakkathod





.jpeg)




.jpeg)























