കേളകം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരേ എൻ ആർഇ ജി. വർക്കേഴ്സ് യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റീന ചന്ദ്രൻ അധ്യക്ഷയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് തങ്കമ്മ സ്കറിയ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ഷാജി, വി.പി. ബിജു എന്നിവർ പ്രസംഗിച്ചു.
Kelakam


































