എറണാകുളം : ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്‌സിറ്റിയിൽ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓർമകൾ താരം പങ്കുവെച്ചു.
രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലാണ് പഠിച്ചത്. മദ്രാസിലെ ഫിലിം ചേമ്പറിലായിരുന്നു ഇരുവരും ഒരുമിച്ച് പഠിച്ചത്. ശ്രീനിയുടെ സീനിയറായിരുന്നു രജനീകാന്ത്. മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്.നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വർഷത്തെ സിനിമാ ജീവിതത്തിൽ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസൻ.
കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപഐഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
Rajanikanthsclassmate







































