വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Dec 20, 2025 02:54 PM | By Remya Raveendran

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോ ഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു.

കഴിഞ്ഞ വർഷവും വയനാട്ടിൽ കടുവ ആക്രമത്തിൽ ഒരൾ കൊല്ലപ്പെട്ടിരുന്നു. വയനാടിൻ്റെ വിവിധ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്‌ഒ അജിത് കെ.രാമൻ പറഞ്ഞത്. കടുവയുടെ കാൽപാട്കണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Wayanadtigerattack

Next TV

Related Stories
പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:31 PM

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ...

Read More >>
‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

Dec 20, 2025 03:12 PM

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ്...

Read More >>
‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

Dec 20, 2025 02:46 PM

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’;...

Read More >>
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

Dec 20, 2025 02:31 PM

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ...

Read More >>
കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

Dec 20, 2025 02:23 PM

കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു...

Read More >>
എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി.

Dec 20, 2025 02:08 PM

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി.

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി...

Read More >>
Top Stories

News Roundup

Entertainment News