കണ്ണൂർ : കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നല്‍കുന്നു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ് എച്ച് ജികള്‍, എഫ് പി ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നല്‍കുന്നു. യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിണറി ബാങ്കുകള്‍ സ്ഥാപിക്കാന്‍ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം നിരക്കില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നു. https://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത്/പാട്ടക്കരാര്‍, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് എന്നിവ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. എസ് എസ് ടി വിഭാഗത്തിലുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും കര്‍ഷക ഗ്രൂപ്പുകള്‍ പാന്‍കാര്‍ഡും അപേക്ഷയോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. ഇ മെയില്‍: [email protected], ഫോണ്‍: 9400430944, 9383472052, 9383472051, 04972965150
Applynow


.jpeg)





.jpeg)





_(17).jpeg)






















