പേരാവൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ്, ഇ.പദ്മൻ, കെ. കെ.അംബുജാക്ഷൻ, വി. കെ. റഫീഖ്, പൊയിൽ ഉമ്മർ, തങ്കച്ചൻ കുനിത്തല, അരിപ്പയിൽ മമ്മൂട്ടി എന്നിവർ സംസാരിച്ചു.
Kkarunakarantribute







































