വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Dec 24, 2025 01:52 PM | By Remya Raveendran

പാലക്കാട് : വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറികമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.

ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്നാരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടി അടക്കം ഉപയോഗിച്ച് മർദിച്ചത് ശരീരത്തിൽ പ്രകടമായിരുന്നു. വാരിയല്ലുകൾ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മർദനം ഏറ്റു. മസിലുകൾ ചതഞ്ഞരഞ്ഞ് ഞരമ്പുകൾ തകർന്നു. രക്തം തൊലിയിലേക്ക് പടർന്നു പിടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നു.

രാം നാരായണനെ മർദിച്ച സംഘത്തിൽ സ്ത്രീകൾക്കും പങ്കുണ്ട് എന്ന നിലപാടിലാണ് പൊലീസ്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.

Valayarmurdercase

Next TV

Related Stories
'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

Dec 24, 2025 04:02 PM

'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ...

Read More >>
എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ അറിയിക്കാം

Dec 24, 2025 03:51 PM

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ അറിയിക്കാം

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ...

Read More >>
വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

Dec 24, 2025 03:29 PM

വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ...

Read More >>
നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവം: പിക്ക് അപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ

Dec 24, 2025 03:13 PM

നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവം: പിക്ക് അപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവം: പിക്ക് അപ്പ് വാൻ ഡ്രൈവർ...

Read More >>
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി

Dec 24, 2025 02:36 PM

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ...

Read More >>
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

Dec 24, 2025 02:25 PM

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും...

Read More >>
Top Stories

News Roundup