കണ്ണൂർ : എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. പട്ടികയില്‍ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കാം. ബൂത്ത് തലത്തില്‍ പട്ടികയുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയില്‍ 24.08 ലക്ഷം വോട്ടര്‍മാര്‍ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകള്‍ മുഖേനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവര്‍ക്ക് ഉള്‍പ്പെടെ ജനുവരി 22 ാം തീയതി വരെ പരാതികള്‍ അറിയിക്കാം.
voters.eci.gov.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നല്‍കിയത്. 1,23,83,341 പുരുഷന്‍മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാന്‍സ്‌ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്.
ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഴിവാക്കിയവരില്‍ പേര് ചേര്‍ക്കേണ്ടവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിച്ചു.
Sirvoterslist




































