പാലക്കാട് : വാളയാർ അട്ടപ്പള്ളത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഇക്കഴിഞ്ഞ 17 നാണ് അതിഥി തൊഴിലാളിയെമോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലി കൊന്നത്.സംഭവത്തിൽ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാസികളെയാണ് ചോദ്യം ചെയ്തത്.എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കേസിൽ എട്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.ഇവർ ഒളിവിലാണ്.
കേസിൽ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇത് വരെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്.4 ആർഎസ്എസ് പ്രവർത്തകരും,1 സിഐടിയു പ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Valayarmurder



































