സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
Dec 26, 2025 09:00 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. സംസ്ഥാനത്ത് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാവുക.

വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിൻതാങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിൻതാങ്ങുകയോ ചെയ്യേണ്ടതില്ല.

രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അതിൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാൽ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കിൽ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.



Thiruvanaththapuram

Next TV

Related Stories
താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു

Dec 26, 2025 11:29 AM

താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം...

Read More >>
കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

Dec 26, 2025 11:26 AM

കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ...

Read More >>
രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

Dec 26, 2025 11:22 AM

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക്...

Read More >>
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

Dec 26, 2025 10:55 AM

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്; അപേക്ഷ...

Read More >>
സിപിഐ സ്ഥാപക ദിന പരിപാടി നടത്തി

Dec 26, 2025 10:33 AM

സിപിഐ സ്ഥാപക ദിന പരിപാടി നടത്തി

സിപിഐ സ്ഥാപക ദിന പരിപാടി...

Read More >>
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വയോധികയ്ക്ക് ദാരുണാന്ത്യം

Dec 26, 2025 10:17 AM

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വയോധികയ്ക്ക്...

Read More >>
Top Stories