പേരാവൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കായിക മാമാങ്കം പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വാക്കറു പേരാവൂർ മാരത്തൺ 2025’ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ഫ്ളാഗ്ഓഫ് ചെയ്തു. രാവിലെ 6 മണിക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിച്ച ഓപ്പൺ വിഭാഗം മാരത്തണിൽ 10.5 കിലോമീറ്റർ ദൂരം ഒന്നാമതായി ഫിനിഷ് ചെയ്തത് കോഴിക്കോട് സ്വദേശി നബീൽ ആയിരുന്നു. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ബോധവത്കരണം നടത്തുക, ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടന്ന മാരത്തൺ ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 8300 ൽ അധികം പേർ പങ്കെടുത്തു.
ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ആണ് പേരാവൂർ മരത്തണിന്റെ ഇവന്റ് അംബാസിഡർ. ഏഴാം തവണയാണ് പേരാവൂർ മാരത്തൺ സംഘടിപ്പിക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് 15,000, 10,000, 5,000 രൂപ വീതവും, 50 വയസ്സിന് മുകളിലുള്ളവർക്കും 18 വയസ്സിൽ താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്. പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും ജഴ്സിയും പ്രഭാത ഭക്ഷണവും നൽകിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു.
Walkaroo Peravoor Marathon 2025















_(30).jpeg)



















