തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാനായി എല്‍.ഡി.എഫിലെ കാരായി ചന്ദ്രശേഖരനെയും വൈസ് ചെയര്‍പേഴ്‌സണായി വി. സതിയെയും തിരഞ്ഞെടുത്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ 53 അംഗ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി സ്ഥാനമേറ്റ 52 കൗണ്‍സിലര്‍മാരില്‍ 32 പേരുടെ വോട്ടുകള്‍ നേടിയാണ് കാരായി ചന്ദ്രശേഖരന്‍ വിജയിച്ചത്. എല്‍.ഡി.എഫിലെ സി.ഒ.ടി ഷബീര്‍ നിര്‍ദ്ദേശിച്ച കാരായിയുടെ പേരിനെ വി.എം സുകുമാരന്‍ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി റാഷിദയ്ക്ക് 14 വോട്ടും ബി.ജെ.പിയുടെ ഇ. ആശയ്ക്ക് നാല് വോട്ടും ലഭിച്ചു. എസ്.ഡി.പി.ഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.പിയുടെ ഒരു പ്രതിനിധി ജയിലിലായതിനാല്‍ ഹാജരായില്ല. വോട്ട് രേഖപ്പെടുത്തിയ അഞ്ച് ബി.ജെ.പി പ്രതിനിധികളില്‍ ഒരാളുടെ വോട്ട് അസാധുവായി.
വൈസ് ചെയര്‍പേഴ്‌സണ്‍ മത്സരത്തില്‍ 31 വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫിലെ വി. സതി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എ. ശര്‍മ്മിളയ്ക്ക് 14 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. മിലി ചന്ദ്രയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പ്രതിനിധി എം.എം ഷീബയാണ് സതിയുടെ പേര് നിര്‍ദ്ദേശിച്ചത്; ജിഷ കളത്തില്‍ പിന്താങ്ങി. എല്‍.ഡി.എഫിലെ ജിഷ ജയചന്ദ്രന്‍ അസൗകര്യം കാരണം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എസ്.ഡി.പി.ഐ കൗണ്‍സിലര്‍ യോഗത്തിനെത്തിയെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സീനത്ത് അബ്ദുസലാം യുഡിഎഫിന് വോട്ട് നല്‍കി.
Thalasserinagarasaba














_(30).jpeg)



















