കണ്ണൂർ : അഴീക്കോട് പഞ്ചായത്തിലെ ഓലാടത്താഴെ - പൊയ്ത്തുംകടവ് റോഡില്‍ കലുങ്ക് പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 29 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം പഞ്ചായത്തിലെ കിണവക്കല്‍, വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ ഏപ്രില്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ - ശങ്കരനെല്ലൂര്‍ - കൈതച്ചാല്‍ റോഡ് വഴി കടന്നുപോകണം.
Kannur



































