കേളകo : അടക്കാത്തോട് സെന്റ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വി. കൂദാശ കർമ്മം ഡിസംബർ 30, 31 തീയതികളിൽ നടത്തപ്പെടുന്നു.മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയിലെ അടക്കാത്തോട് സ്ഥിതിചെയ്യുന്ന പുനർ നിർമ്മിച്ച സെന്റ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വി. കൂദാശ കർമ്മം ബത്തേരി രൂപതാദ്ധ്യക്ഷൻ അഭി. ആബൂൻ മോർ ജോസഫ് മാർ തോമസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിലും അഭി. പിതാക്കന്മാരുടേയും വന്ദ്യ വൈദീകരുടെയും സാന്നിദ്ധ്യത്തിലും 2025 ഡിസംബർ 30, 31 (ചൊവ്വ, ബുധൻ) തീയതികളിൽ നടത്തപ്പെടുന്നു. സംഘാടകർ കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Stjeorgemalagara






































