കേളകം: റബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി വർധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.റബർ കർഷകർക്ക് റെയിൻ ഗാർഡിംഗ് നടത്തുന്നതിന്നും, ഇലപൊഴിച്ചിൽ തടയാൻ മരുന്ന് സ്പ്രെ നടത്തുന്നതിനും കൂടുതൽ ധനസഹായം നൽകി കർഷകരെ സംരക്ഷിക്കണമെന്നും റബർ കർഷക യോഗം ആവശ്യപ്പെട്ടു.
അടയ്ക്കാത്തോട് വിജയ റബ്ബർ കർഷക സംഘത്തിൻ്റെ വാർഷിക പൊതുസമ്മേളനം അടയ്ക്കാത്തോട് ക്ഷീരോൽപാദക സംഘം ഹാളിൽ നടത്തി. പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അദ്യക്ഷത വഹിച്ചു.
റബ്ബർ ബോർഡ് തലശ്ശേരി റീജീനൽ ഓഫീസ്
ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ
പി.ബി.സുരേഷ് ഉൽഘാടനം നടത്തി.റബർ കർഷക സംഘം കൂടുതൽ ശക്തമാക്കണമെന്നും, റബർ ബോർഡിൻ്റെയും, കേരളസർക്കാരിൻ്റെയും ധനസഹായങ്ങൾ കൂടുതൽ കർഷകരിലെത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ജോർജ് ജോസഫ് കാക്കനാട്ട് വാർഷിക റിപ്പോർട്ട്
വരവ് ചിലവ്കണക്ക് അവതരിപ്പിച്ചു.
റബർ ബോർഡ് ഫീൽഡ് ഓഫീസ് കെ. നമ്മ്യ പദ്ധതി വിശദീകരിച്ചു. സോണി കട്ടക്കൽ കെ.ടി. ജോസഫ് സംസാരിച്ചു,
Rubberkarshakasangam






































