തിരുവനന്തപുരം : CPI ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല ഇങ്ങനെ വിമർശിക്കേണ്ടത്. മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നോക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശനെ ഏൽപ്പിച്ചിട്ടില്ല. ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.
ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാം.
ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരും ആ തലയ്ക്ക്. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി കൊണ്ടുപോകുമോ എന്ന ചോദ്യത്തിന് താൻ അങ്ങിനെ ചെയ്യില്ലെന്നും കണ്ടാൽ ചിരിക്കും കൈ കൊടുക്കും അത്രമാത്രമേ ചെയ്യുകയുളൂവെന്നും
ബിനോയ് വിശ്വം പ്രതികരിച്ചു.
Vellappallinadesan






































