കൊച്ചി : സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍ ഭീഷണിപ്പെടുത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.
മറ്റ് ജീവനക്കാരും പൊലീസുമെത്തിയാണ് ഇരുകൂട്ടരേയും പിടിച്ച് മാറ്റിയത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും ഇരുകൂട്ടര്‍ക്കെതിരേയും കേസ് എടുത്തു.
Cochichicking





































