കണ്ണൂർ : കണ്ണൂർ എസ്.എൻ. കോളേജ് ഫിസിക്സ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ 20-ാമത് വാർഷിക സംഗമം കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം. പുഷ്ക്കരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. 1982 വരെയുള്ള ബാച്ചുകളിൽ പഠിച്ചിറങ്ങിയ അംഗങ്ങളെ ആദരിച്ചു. ഇതോടൊപ്പം ഫിസിക്സ് ഡിപ്പാർട്മെന്റിലേക്ക് 4 ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടർകളും ലാബ് ഉപകാരണങ്ങളും സ്പോൺസർ ചെയ്ത 1988 ബാച്ച് വിദ്യാർത്ഥിയായിരുന്ന സൂരജ് വിജയന് സ്നേഹാദരം അർപ്പിച്ചു. മെഡിക്കൽ ഫിസിക്സ് അനുബന്ധ വിഷയത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അരുൺ കൃഷ്ണൻ എം കെ യെയും ബിരുദതലത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നന്ദന ടി യ്ക്കും ഉപഹാരം നൽകി. സെക്രട്ടരി രമ്യാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂട്ടായ്മക്ക് രൂപം നൽകിയ മുൻ H 0 D ആയ
പ്രൊഫസർ ദീപക് ബി, 1972 ബാച്ചിലെ
ജയസേനൻ, 1969 ബാച്ച് അംഗങ്ങൾ ആയ വി. ഒ. സുരേഷ് ബാബു , കെ. പി. സദാനന്ദൻ, ബി. വി. രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൂർവ്വവിദ്യാത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Kannursncollege






































