ഉളിയിൽ : ബൈത്തു സക്കാത്ത് കേരളയുടെ സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ഇരിട്ടി മേഖലയിലെ ഒരു കുടുംബത്തിന് ഒട്ടോറിക്ഷ കൈമാറി. നരയംപാറയിൽ നടന്ന ചടങ്ങിൽ ബൈത്തു സക്കാത്ത് കേരള ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ജമാഅത്തെ ഇസ്ലാമി ജന സേവന വിഭാഗം ഏരിയ കൺവീനർ ഷക്കീബ് കേളോത്തിന് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. പി.സി. മുനീർ മാസ്റ്റർ അധ്യക്ഷനായി. കെ. അബ്ദുൾ റഷീദ്, അഷ്റഫ് കേളോത്ത്, പി.കെ. അബ്ദുൾ റസാഖ്, സി.എം. ബഷീർ, എം.കെ. അബ്ദുൾറഹ്മാൻ, കെ.വി.ബഷീർ, വി.എം. സാജിദ ,ടി.പി.സിദ്ധീഖ്, എൻ. മുഹമ്മദ്, ഷബീർ ഹുസൈൻ, എൻ.എൻ. ജലിൽ തുടങ്ങിയവർ സംസാരിച്ചു.
Iritty

_(17).jpeg)

.jpeg)

.jpeg)
.jpeg)
_(17).jpeg)

.jpeg)

.jpeg)
.jpeg)























