രജിസ്ട്രേഷന്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി നാല് ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എം.പി മാരായ ജോണ്‍ ബ്രിട്ടാസ്, അഡ്വ.പി.സന്തോഷ് കുമാര്‍, ഡോ.വി.ശിവദാസന്‍, കെ.സുധാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.മീര സംസാരിക്കും.
ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ചവെച്ച സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, മികച്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍, മേഖലാ ഓഫീസുകള്‍ എന്നിവക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. രജിസ്ട്രേഷന്‍ വകുപ്പിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനം വകുപ്പ് ജീവനക്കാരുടെ കലാപരിപാടികള്‍ എന്നിവയും നടക്കും.
Pinarayi vijayan


_(17).jpeg)


.jpeg)
.jpeg)

_(17).jpeg)

.jpeg)

.jpeg)
.jpeg)























