സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും കൂടി
Jan 2, 2026 12:37 PM | By sukanya

തിരുവനന്തപുരം:  സ്വർണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ൽ താഴെയെത്തിയ സ്വർണവില ഇന്നലെ പവന് 120 രൂപ വർധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിൽ എത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വർണവില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് സ്വർണവില കുറഞ്ഞ് തുടങ്ങിയത്.

ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വർണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Goldrate

Next TV

Related Stories
റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

Jan 2, 2026 02:12 PM

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ...

Read More >>
RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

Jan 2, 2026 01:59 PM

RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ...

Read More >>
വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

Jan 2, 2026 01:50 PM

വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി...

Read More >>
കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി ഇളവില്ല

Jan 2, 2026 12:23 PM

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി ഇളവില്ല

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി...

Read More >>
രജിസ്ട്രേഷന്‍ ദിനാചരണം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Jan 2, 2026 11:46 AM

രജിസ്ട്രേഷന്‍ ദിനാചരണം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

രജിസ്ട്രേഷന്‍ ദിനാചരണം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...

Read More >>
കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

Jan 2, 2026 11:07 AM

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക്...

Read More >>
News Roundup