RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്
Jan 2, 2026 01:59 PM | By Remya Raveendran

തിരുവനന്തപുരം :      തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമന ക്രമക്കേടെന്ന പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആർസിസി അറിയിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് പട്ടികയിൽ ഒന്നാം റാങ്ക്.

ആർസിസിയിലെ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെയാണ് പരാതി. ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു. സ്റ്റാഫ് നഴ്സ് നിയമനത്തിന്, എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു.

പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുപ്പക്കാരുമെന്നും ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മെഡിക്കൽ കോളേജ് മുൻ വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

18 പേരുടെ ആദ്യ റാങ്ക് പട്ടികയിൽ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആർസിസിയിൽ നിയമിച്ചത്. നിയമനം റദ്ദ് ചെയ്യണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം. ഉദ്യോഗാർത്ഥികളിൽ ചിലരും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ ശ്രീകാര്യം ശ്രീകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആർസിസി അറിയിച്ചു.

Veenageorge

Next TV

Related Stories
'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

Jan 2, 2026 03:40 PM

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

Jan 2, 2026 03:31 PM

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ...

Read More >>
‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Jan 2, 2026 03:18 PM

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ...

Read More >>
അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

Jan 2, 2026 02:55 PM

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ്...

Read More >>
രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

Jan 2, 2026 02:42 PM

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി...

Read More >>
റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

Jan 2, 2026 02:12 PM

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ...

Read More >>
Top Stories