തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്. മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സന്ദർശനം. സൗഹൃദ സന്ദർശനം. കുടമാബവുമായി സംഘടപരമായും വ്യക്തിപരമായും ബന്ധം പുലർത്തിയിരുന്നു. വിവിധ മേഖലകളിൽ ഉള്ളവരെ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായാണ് സന്ദർശനം.
തീവ്രവാദി പരാമർശം, വാർത്ത ശ്രദ്ധയിൽപെട്ടില്ല. ചില ആൾക്കാർ പറഞ്ഞുകേട്ടതാണ്. അദ്ദേഹം അങ്ങനെ പറയുന്ന ആളല്ല. വാർത്ത കണ്ടില്ല, കൂടുതൽ അതിനെപ്പറ്റി പറയാനില്ല. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കൂടുതൽ പറയാനില്ല.
വികെ പ്രശാന്ത് – ആർ ശ്രീലേഖ ഇരുവരും തമ്മിൽ തർക്കമില്ല. ഇരുവരും തമ്മിൽ നല്ല സൗഹൃദം. തർക്കമാക്കിയത് മാധ്യമങ്ങൾ. കൗൺസിലർ അവരുടെ മുറിയിൽ ഇരുന്ന് പ്രവർത്തിക്കുന്നു. എംഎൽഎ എംഎൽഎയുടെ മുറിയിൽ ഇരുന്നു പ്രവർത്തിക്കുന്നു. രണ്ടു മുറികളിൽ ഇരുന്ന് സൗഹൃദപരമായാണ് പ്രവർത്തിക്കുന്നതെന്നും വി വി രാജേഷ് വ്യക്തമാക്കി.
Vellappallinadesan






































