തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ വിഷയത്തിൽ വിശദീകരണവുമായി പി ജെ കുര്യൻ രംഗത്തെത്തി.രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് പറഞ്ഞിട്ടില്ല. താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ലെന്ന് സമൂഹമാധ്യമത്തിൽ പിജെ കുര്യൻറെ കുറിപ്പ്. ആരു നിന്നാലും ജയിക്കും എന്നാണ് താൻ പറഞ്ഞിട്ടുള്ളത്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പിജെ കുര്യൻ വ്യക്തമാക്കി.
അതേസമയം പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തു. ബലാത്സംഗകേസുകളിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുലും ഇരുന്നത്.
രമേശ് ചെന്നിത്തല മുന്നിലൂടെ പോയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു. ഇടയ്ക്ക് സമ്മേളനത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇടയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനുമായി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നതും കാണാമായിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ രംഗത്തെത്തിയിരുന്നു. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് കുര്യൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ പരിഗണിക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ നല്‍കിയ ഉറപ്പിൽ രാഹുല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കെയാണ് കുര്യന്‍റെ വിമര്‍ശനം.
Rahulmangoottathil






































