ആറളം : ആറളം പഞ്ചായത്തിലെ ചതുരൂരിൽ പുലി ഭീഷണി.ആറളം പഞ്ചായത്തിലെ ചതുരൂർ നീലായി മേഖലകളിൽ വീണ്ടും പുലിയുടെ സാന്നിധ്യം പ്രദേശവാസികൾ കണ്ടതോടെ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പ്രദേശത്തെ രണ്ടോളം വീടുകളിൽ നിന്നും വളർത്തു നായകളെ പുലി പിടികൂടിയതായും പ്രദേശവാസികൾ പറയുന്നു. മേഖലയിൽ ഇന്ന് തന്നെ ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകി. പ്രദേശവാസികൾ ജാഗ്രത പാലിക്കാനും രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃത നിർദ്ദേശം നൽകി. കുട്ടികളെ തനിയെ വെളിയിൽ വിടരുതെന്നും നിർദ്ദേശം നൽകി. കൂട് സ്ഥാപിച്ച പുലിയെ പിടികൂടണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജിമ്മി അന്തീനാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ആലാംപള്ളി, ഷഹീർ മാസ്റ്റർ, റഹിയാനത്ത് സുബി, സെഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ രമേശൻ, ആറളം എസ്ഐ എൻ രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. കണ്ടതോളം വരുന്ന പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു.
Aaralampanchayath




































