ഏലപീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെയും സംസ്ഥാന സർക്കാറിൻ്റെ യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ ഗ്രിഡിൻ്റെയും ആഭിമുഖ്യത്തിൽ "സാന്ത്വന വഴികളിലൂടെ "പാലിയേറ്റീവ് ദിനാചരണം നടത്തി.
വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അദ്ധ്യക്ഷതയിൽ പേരാവൂർ റീജ്യണൽ ബാങ്ക് പ്രസിഡണ്ട് .വി.ജി.പത്മനാഭൻ ഉൽഘാടനം ചെയ്തു. ഇരിട്ടിതാലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സർക്കാറിൻ്റെ യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രോഗ്രാമിനെക്കുറിച്ച് വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം വിശദീകരിച്ചു. ആശാ വർക്കർ മിനി. പി.കെ. പാലിയേറ്റീവ് പരിചരണത്തിൻ്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചു. സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, സെബാസ്റ്റ്യൻ .പി .വി, ജോൺസൺ.കെ.എൽ, അശോകൻ.വി.ആർ, മല്ലിക പൗലോസ്, അനഘ ജോയി,എന്നിവരുടെ നേതൃത്വത്തിൽ വായനശാലയുടെ പ്രവർത്തന പരിധിയിലുള്ള കിടപ്പ് രോഗികളെയും, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരെയും സന്ദർശിച്ച് സഹായ ഉപകരണങ്ങളും, വസ്ത്രങ്ങളും, ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു.
Elapeedika





































