കൊച്ചി: മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശനുസരണമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഇടത്താവളത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് എത്തിയ ബസുകള്‍ നിരന്നു. ഇത് രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ നിലക്കല്‍ ഭാഗത്തേക്ക് വിട്ട് തുടങ്ങി.
മകരവിളക്ക് തീര്‍ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ്, പമ്പയില്‍ നിന്നുള്ള ദീര്‍ഘ ദൂരസര്‍വ്വീസുകള്‍, പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂര്‍, എറണാകുളം അടക്കം വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 248 ബസുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു.
ഇതിന് പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിച്ചത്. ഇന്ന് മകര ജ്യോതി ദര്‍ശനത്തിനുശേഷം തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിച്ചത്.
Makaravilakksrtc


















_(17).jpeg)




















