കണ്ണൂർ : കണ്ണൂർ ജില്ലയെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റുമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി. ഹോട്ടൽ റോയൽ ഒമേഴ്സിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഡോ പി പി അന്ത്രു അധ്യക്ഷത വഹിച്ചു. ഡോ പ്രപഞ്ച് കെ, ഡോ കേശവൻ, ഡോ നിർമ്മൽ നാരായണൻ, ഡോ ഐ ഉമേഷ് എന്നിവർ സംസാരിച്ചു, സംസ്ഥാന കമ്മിറ്റി അംഗം ഡോ ബിനു സി നായർ ആയുർവേദ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആവശ്യമായ ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച പഠന ക്ലാസിന് നേതൃത്വം നൽകി. അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി. ഡോ പി പി അന്ത്രു (പ്രസിഡണ്ട്), ഡോ പ്രപഞ്ച് കെ (സെക്രട്ടറി), ഡോ കേശവൻ (ട്രഷറർ) ഡോ നിർമ്മൽ നാരായണൻ (വൈസ് പ്രസിഡൻറ്), ഡോ ഐ ഉമേഷ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Ahmakannur

















_(17).jpeg)



















