വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ്: പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി.

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ്: പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി.
Jan 14, 2026 01:09 PM | By sukanya

കണ്ണൂർ: ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്പെക്ടർ സി.സി. ലതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ ജനുവരി 10-ന് പുലർച്ചെയാണ് സംഭവം നടന്നത്. കണ്ണൂർ സിറ്റി കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം എ.സി.പി. കണ്ണൂർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡ് സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പുലർച്ചെയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും, പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ ബർണശ്ശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ(24) സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ. കരുണാകരൻ, എസ്.ഐ. ആർ.പി. വിനോദ്, എസ്.ഐ. സി. രഞ്ചിത്ത്, എ.എസ്.ഐ. ശ്രീജിത്ത്, സി.പി.ഒ. മിഥുൻ, സി.പി.ഒ. പ്രമീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Kannur

Next TV

Related Stories
പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല; യൂടേൺ അടിച്ച് ജോസ് കെ മാണി, കേരളാ കോൺഗ്രസ് എൽ ഡി എഫിൽ തുടരും

Jan 14, 2026 02:25 PM

പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല; യൂടേൺ അടിച്ച് ജോസ് കെ മാണി, കേരളാ കോൺഗ്രസ് എൽ ഡി എഫിൽ തുടരും

പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല; യൂടേൺ അടിച്ച് ജോസ് കെ മാണി, കേരളാ കോൺഗ്രസ് എൽ ഡി എഫിൽ...

Read More >>
കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം എ

Jan 14, 2026 02:11 PM

കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം എ

കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം...

Read More >>
ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

Jan 14, 2026 02:04 PM

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

Jan 14, 2026 12:49 PM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല...

Read More >>
സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

Jan 14, 2026 12:31 PM

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന്...

Read More >>
കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി

Jan 14, 2026 12:27 PM

കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി

കണ്ണൂർ പുഷ്പോത്സവ പന്തലിന്...

Read More >>
Top Stories

News Roundup