പേരാവൂർ: വളരെ സുതാര്യവും കുറ്റമറ്റതുമായ ഒരു വോട്ടർ പട്ടികയാണ് ജനാധിപത്യത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതെന്നും, എന്നാൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയുന്തോറും വോട്ടർമാർക്കും ബി എൽ ഒ മാർക്കും കൂടുതൽ കൂടുതൽ മാനസിക പ്രയാസങ്ങളും ആശങ്കകളും സൃഷ്ടിക്കുന്ന നടപടിക്രമങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എംഎൽഎ.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നേതൃയോഗവും ബി എൽ എ മാർക്കുള്ള പരിശീലന പരിപാടിയും ലക്ഷ്യ- 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിന് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി പ്രവർത്തനം പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജയ്സൺ കാരക്കാട്ട്, പി സി രാമകൃഷ്ണൻ, ബൈജു വർഗീസ്, മണ്ഡലം പ്രസിഡണ്ട് മാരായ ജോണി pആമക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം,ഷഫീർ ചെക്ക്യാട്ട്, നമേഷ് കുമാർ, പൂക്കോത്ത് അബൂബക്കർ, സണ്ണി പൊട്ടയ്ക്കൽ,ചോടത്ത് ഹരിദാസ്, ജോസ് നടപ്പുറം, പി പി മുസ്തഫ, സിബി ജോസഫ്,ജന പ്രതിനിധികൾ,തുടങ്ങിയവർ പ്രസംഗിച്ചു . മാസ്റ്റർ ട്രെയിനർ സി ജെ മാത്യു ക്ലാസ് നയിച്ചു.
peravoor



_(17).jpeg)


_(17).jpeg)





.jpeg)


















