കണ്ണൂർ: ജില്ലാ അഗ്രി ഹോര്‍ടികള്‍ച്ചറല്‍ സൊസൈറ്റി ജനുവരി 22 മുതല്‍ ഫെബ്രുവരി മൂന്ന് വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
എല്‍.പി വിഭാഗത്തില്‍ മൊറാഴ സി.എച്ച്.കെ.എം.എസിലെ നെവന്‍ ബി അജന്ദ് ഒന്നാം സ്ഥാനമ നേടി. മുട്ടന്നൂര്‍ യു.പി സ്‌കൂളിലെ നൈതിക് സന്തോഷ്, നൈതിക സന്തോഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ ഉര്‍സുലൈന്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്‌ന ഫൈസല്‍, വട്ടിപ്രം യു.പി സ്‌കൂളിലെ സഹസ്ര സുജിത്ത്, അഴീക്കോട് എച്ച്.എസ്.എസിലെ ആഗ്നേഷ് അനൂപ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
നഴ്സറി വിഭാഗത്തില്‍ ഭാരതീയ വിദ്യാഭവനിലെ മുഹമ്മദ് ഹന്നാന്‍ ഒന്നാംസ്ഥാനവും പയ്യാമ്പലം ജി.വി.എച്ച്.എസ്.എസിലെ ഇയാഷി രണ്ടാംസ്ഥാനവും അമൃത വിദ്യാലയത്തിലെ പി ദക്ഷ്വിന്‍ കൃഷ്ണ മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പായമ്പ്ര ജി.എച്ച്.എസ്.എസിലെ ഇ.ടി ഉദിത്‌നാഥ് ഒന്നാംസ്ഥാനവും പയ്യാമ്പലം ജി.വി.എച്ച്.എസ്.എസിലെ കെ.എം ആദിദേയ രണ്ടാംസ്ഥാനവും കടമ്പൂര്‍ എച്ച്.എസ്.എസിലെ പി അഥര്‍വ് ശ്രീജിത്ത് മൂന്നാംസ്ഥാനവും നേടി. 180 കുട്ടികളാണ് ചിത്രരചന മത്സരത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ അധ്യക്ഷനായി. ചിത്രകാരന്‍ പൊന്നന്‍ ചന്ദ്രന്‍ മുഖ്യാതിഥിയായി. വത്സന്‍ മാസ്റ്റര്‍, ഇ.ടി സാവിത്രി, സൊസൈറ്റി സെക്രട്ടറി സി.പി.വി രത്നാകരന്‍, ഇ.വി.ജി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
kannur






.jpeg)
.jpg)



.jpeg)
.jpg)
.png)





















