ഇരിട്ടി: കേരളത്തോട് ചേർന്നു കിടക്കുന്ന കർണാടകയിലെ പല ജില്ലകളിലും പെയ്ത കനത്ത മഴ കർഷകരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. കാപ്പി, നെൽ കർഷകരാണ് ആശങ്കയിൽ ആയിരിക്കുന്നത്. ഉണക്കാനിട്ട നെല്ലും കാപ്പികുരുവും മഴയിൽ നനഞ്ഞു. തൊഴിലാളികൾ കഠിന പ്രയത്നം ചെയ്തു കാപ്പിയും നെല്ലും പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഉപയോഗിച്ച് മൂടാൽ ശ്രമിച്ചെങ്കിലും പകുതിയിൽ അധികം ഉൽപ്പന്നങ്ങളും മഴയിൽ നനഞ്ഞു. മഴ വീണ്ടും തുടർന്നാൽ മുഴുവൻ ഉൽപ്പന്നങ്ങളും നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. വിളവെടുക്കാൻ പാകമായി നിൽക്കുന്ന കാപ്പി ചെടികൾ നശിച്ചു പോകുമെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു.
Karnadakafarmers





































