ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന
Jan 16, 2026 03:06 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്.

ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവില്‍ മരാമത്ത് ബില്‍ഡിംഗിലെ കൗണ്ടറില്‍ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യിന്റെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവില്‍ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തല്‍.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തേയ്ക്കാണ് എസ്‌ഐടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. 2019 കാലയളവില്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എന്‍ വിജയകുമാറിന്റെ മൊഴി നിര്‍ണായകമായിരുന്നു.

Sabarimalaghee

Next TV

Related Stories
അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

Jan 16, 2026 04:23 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍...

Read More >>
പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 16, 2026 04:04 PM

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ അഗസ്തി

Jan 16, 2026 03:44 PM

തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ അഗസ്തി

തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ...

Read More >>
കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ് പിടിയില്‍

Jan 16, 2026 03:23 PM

കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ് പിടിയില്‍

കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ്...

Read More >>
മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:51 PM

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ...

Read More >>
തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

Jan 16, 2026 02:27 PM

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി...

Read More >>
Top Stories