പേരാവൂർ : സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിൽ ഒരാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിനെയാണ് (30)പേരാവൂർ പോലീസ്അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം പ്രതീക്ഷിച്ച് ടിക്കറ്റ് മറിച്ചു വില്ക്കാൻ ശ്രമിച്ച് ചതിക്കപ്പെട്ടത് പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖാണ്.
Lottaryissue






































