തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ
Jan 16, 2026 02:27 PM | By Remya Raveendran

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡൻ്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഫെന്നി നൈനാൻ. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടുള്ളതാണ് കേസെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി നൈനാൻ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.

ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ കുറിച്ചത്

എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി , അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും ഞാൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുക യോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.

കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റിൽ പരാമർശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും.

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ , അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്.

ചാനലിൽ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ

“ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”

Feninaynanchat

Next TV

Related Stories
പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 16, 2026 04:04 PM

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ അഗസ്തി

Jan 16, 2026 03:44 PM

തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ അഗസ്തി

തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ...

Read More >>
കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ് പിടിയില്‍

Jan 16, 2026 03:23 PM

കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ് പിടിയില്‍

കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ്...

Read More >>
ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

Jan 16, 2026 03:06 PM

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ്...

Read More >>
മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:51 PM

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ...

Read More >>
വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായി; യുഡിഎഫ് ഭരണസമിതിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്

Jan 16, 2026 02:12 PM

വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായി; യുഡിഎഫ് ഭരണസമിതിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്

വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായി; യുഡിഎഫ് ഭരണസമിതിക്ക് കുരുക്കായി ദേവസ്വം...

Read More >>
Top Stories