കേളകം: കേളകം പഞ്ചായത്ത് പതിനാലാം വാർഡിലെ കുണ്ടേരി പാലത്തിന് സമീപം കുന്നിടിച്ച് അനധികൃത കരിങ്കൽ ഖനനം നടക്കുന്നതായി പരാതി. ഒരു മാസമായി തുടരുന്ന അനധികൃത ഖനനത്തിൽ നൂറ് കണക്കിന് ലോഡ് കല്ലുകളാണ് സ്ഥലത്ത് നിന്ന് കടത്തിയത്.
അനധികൃത ഘനനത്തിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയപ്പോൾ താൽകാലികമായി ഖനനം നിർത്തിവെച്ചെങ്കിലും വീണ്ടും ശക്തമായി ഘനനം പുനരാരംഭിച്ചതായും നാട്ടുകാർ അറിയിച്ചു.അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kelakam
















.jpeg)
.jpeg)





















