തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ സ്വർണ കപ്പിനായുള്ള പോരാട്ടം കണ്ണൂരും കോഴിക്കോടും തമ്മിലാണ്. തൊട്ടു പിന്നിലാണ് തൃശ്ശൂർ. രണ്ടാം ദിവസം അവസാനിച്ചപ്പോൾ 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. 438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. മൂന്നാം ദിനത്തിൽ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സര ഇനം. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങ്യാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും ഇന്ന് അരങ്ങേറും. ഗോത്ര കലകളിൽ വേദി മൂന്നിൽ ഹയർസെക്കൻഡറി വിഭാഗം മലപ്പുലയാട്ടം നടക്കും.
Thiruvanaththapuram







.jpeg)






.jpeg)
.jpeg)

.jpeg)



















