തൃശ്ശൂർ: കലോത്സവവേദിയിൽ ഏവർക്കുമായി ഒരുക്കിയ ഭക്ഷണം ലഭിക്കാതെ പോവുന്നുവോ? സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എവർക്കും ഒരുപോലെ ലഭ്യമാവേണ്ട ഭക്ഷണം എല്ലാവരിലും എത്താതെ പോകുന്നതായി പരാതി. രാവിലെ, ഉച്ച , രാത്രി എന്നിങ്ങനെ മൂന്ന് ഭാഗമായി ഒരുക്കിയ ക്രമീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നാണ് പരാതി. വിദ്യാർത്ഥികളും ഒപ്പമുള്ളവരും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വരികൾക്ക് മുൻപിൽ അളവെത്താതെയുള്ള ഭക്ഷണം മാത്രമാണ് ലഭിക്കാറുളളതെന്ന് പറയുന്നു.
ചിലപ്പോഴൊക്കെ മുഴുവൻ വിഭവങ്ങളും ലഭ്യമാകതെയും വരുന്നു. കലവറയിൽ നിന്നുള്ള സംഘാടക സമിതിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ മൂലം സമയബന്ധിതമായ കാര്യങ്ങൾ ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് തടസ്സം ഉണ്ടാവുന്നുമുണ്ട്. വിദ്യാഭ്യാസ മന്ത്രിയടക്കം പ്രധാനപ്പെട്ട ആളുകൾ സന്ദർശനം നടത്തിയെങ്കിലും ഈയൊരു വിഷയത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കലോത്സവ വേദിയിൽ സംസാരമുണ്ട്.
Thrissur







.jpeg)






.jpeg)
.jpeg)

.jpeg)






















