ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; അടിമുടി ദുരൂഹത

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; അടിമുടി ദുരൂഹത
Jan 18, 2026 02:27 PM | By Remya Raveendran

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.

ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമായി കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വായില്‍ നിന്ന് നുരയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി നല്‍കി. പിന്നാലെ മാതാവിനെ വിട്ടയച്ചു.

ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാന്‍ കാരണം. അകന്നു കഴിയുകയായിരുന്നു ഇവര്‍ വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. കുഞ്ഞ് നിലത്ത് വീണോ എന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രക്ഷിതാക്കളോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഒരാഴ്ച്ച മുമ്പ് കുഞ്ഞ് വീണ് കൈക്ക് വളവ് ഉണ്ടായത് കാരണം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്ന് പ്ലാസ്റ്റര്‍ ഇട്ടിരുന്നു.വയറില്‍ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് നെയ്യാറ്റിന്‍കര പൊലീസ് വ്യക്തമാക്കി.

Neyyattinkara

Next TV

Related Stories
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി

Jan 18, 2026 04:04 PM

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ്...

Read More >>
കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

Jan 18, 2026 03:31 PM

കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം...

Read More >>
നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

Jan 18, 2026 02:46 PM

നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം...

Read More >>
ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി: പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റിപ്പോർട്ട്‌ തേടും

Jan 18, 2026 02:03 PM

ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി: പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റിപ്പോർട്ട്‌ തേടും

ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി: പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റിപ്പോർട്ട്‌...

Read More >>
കുടുംബശ്രീ അംഗങ്ങൾക്ക് കാർഷിക ശില്പശാല സംഘടിപ്പിച്ചു

Jan 18, 2026 01:54 PM

കുടുംബശ്രീ അംഗങ്ങൾക്ക് കാർഷിക ശില്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ അംഗങ്ങൾക്ക് കാർഷിക ശില്പശാല...

Read More >>
‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി നടേശന്‍

Jan 18, 2026 01:50 PM

‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി നടേശന്‍

‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി...

Read More >>
Top Stories