തൃശ്ശൂർ : സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിച്ചാണ് കണ്ണൂര്‍ ജേതാക്കളായത്. ആതിഥേയരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. പാലക്കാട് മൂന്നാമതെത്തി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1028 പോയിന്റുകളുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വൈകുന്നേരം 4 മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍.എസ് ഷിബു ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹന്‍ലാലും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിക്കും.
ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എം.ബി. രാജേഷ്, സാംസ്‌കാരിക പ്രമുഖര്‍, മേയര്‍ നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് എന്‍.എസ്. കെ, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kannurwinner

















_(18).jpeg)





















